ജൂനിയര്‍ എന്‍.ടി.ആര്‍ ചിത്രം ‘അരവിന്ദ സമേത വീര രാഘവ’ ; പുതിയ ഗാനത്തിന്റെ പ്രൊമോ കാണാം

ജൂനിയര്‍ എന്‍.ടി.ആര്‍ നായകനായി എത്തുന്ന പുതിയ ചിത്രം അരവിന്ദ സമേത വീര രാഘവയിലെ പുതിയ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു. അര്‍മാന്‍ മാലിക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിരിവേന്നേല സീതാരാമ ശാസ്ത്രിയുടേതാണ് വരികള്‍.

ത്രിവിക്രം ശ്രീനിവാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരിക & ഹസ്സൈന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എസ് രാധാകൃഷ്ണന്‍ ആണ്.

പൂജ ഹെഡ്ജ്, ജഗപതി ബാബു, നാഗേന്ദ്ര ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.എസ് തമ്മന്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 11ന് പ്രദര്‍ശനത്തിന് എത്തും.

Top