ആദില്‍ ഇബ്രാഹിം ചിത്രം ‘ഹലോ ദുബായ്ക്കാരനിലെ’ ആദ്യ വീഡിയോ ഗാനം പുറത്തെത്തി

വതാരകനായ ആദില്‍ ഇബ്രാഹിം നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഹലോ ദുബായ്ക്കാരന്‍’.

ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി.

ഹരിശ്രീ യൂസഫ്, ബാബുരാജ് ഹരിശ്രീ എന്നിവരാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

‘ജി ലെ തു ജി ലെ തു’ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നൽകിയിരിക്കുന്നത്. അഫ്സലും സിയ ഉല്‍ഹക്കും ചേര്‍ന്നാണ് ആലാപനം.

സലിം കുമാർ,മാമുക്കോയ, ധർമജൻ, കൊച്ചു പ്രേമൻ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മാളവിക മേനോനാണ് നായിക.

ദുബായിൽ പോകാൻ ആഗ്രഹിക്കുന്ന പ്രകാശൻ എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് ആദിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Top