തമിഴിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കറും തെലുങ്കിലെ യുവസൂപ്പര്‍താരം രാംചരണും ആദ്യമായി ഒരുമിക്കുന്ന ചിത്രമായ ഗെയിം ചേഞ്ചറിലെ ഒരു ഗാനം സോഷ്യല്‍ മീഡിയയിലൂടെ ലീക്കായി എന്ന റിപ്പോര്‍ട്ട്. നിലവില്‍ ചിത്രീകരണത്തിലിരിക്കുന്ന ചിത്രമാണ് ഗെയിംചേഞ്ചര്‍. പാട്ട് ലീക്കായതിനു പിന്നാലെ ഗെയിംചേഞ്ചര്‍ എന്ന ഹാഷ് ടാഗും എക്‌സില്‍ ട്രെന്‍ഡിങ്ങായി.
ചിത്രീകരണജോലികള്‍ പുരോഗമിക്കവേയാണ് ചിത്രത്തിലെ നിര്‍ണായകമായ ഗാനം ചോര്‍ന്നത്. 15 കോടി മുതല്‍മുടക്കില്‍ ചിത്രീകരിച്ച ഗാനമാണിതെന്നാണ് വിവരം. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഷങ്കറും സംഘവും ചെന്നൈയില്‍ ആണുള്ളത്. അവിടെ നിന്നാവാം ഗാനം ലീക്കായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം ഗാനത്തിന്റെ ഡമ്മി പതിപ്പാണ് ചോര്‍ന്നതെന്നാണ് ചിത്രത്തിന്റെ പി.ആര്‍ സംഘം അറിയിച്ചിരിക്കുന്നത്. ഫൈനല്‍ ഗാനത്തിന് മുമ്പുള്ള ട്രാക്ക് പതിപ്പാണിതെന്നുമുള്ള വിവരവും പുറത്തുവന്നതില്‍പ്പെടുന്നു. ഗാനം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കരുതെന്ന് അണിയറപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊളിറ്റിക്കല്‍ ത്രില്ലറായി ആണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ കഥ എഴുതിയത്. രാം ചരണ്‍, കിയാര അദ്വാനി, എസ് ജെ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദില്‍ രാജുവും സിരീഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം 2024-ല്‍ പുറത്തിറങ്ങും. അഞ്ജലി, ജയറാം, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ എന്നിവരാണ് മറ്റുവേഷങ്ങളില്‍. സംഗീതസംവിധാനം -എസ് തമന്‍, എഡിറ്റര്‍ -ഷമീര്‍ മുഹമ്മദ്,