സുശാന്ത് സിങ് രജ്പുത് നായകനാകുന്ന ‘സോഞ്ചിരിയ’ ടീസര്‍ പുറത്തുവിട്ടു

സുശാന്ത് സിങ് രജ്പുത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം സോഞ്ചിരിയയുടെ ആദ്യ ടീസര്‍ പുറത്തുവിട്ടു. ഭൂമി പട്‌നേക്കര്‍, മനോജ് ബജ്പയ്, രണ്‍വീര്‍ ഷോറേയ്, അഷുതോഷ് റാണ എന്നിവരും മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

അഭിഷേക് ചൗബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉട്താ പഞ്ചാബ്, ദേദ് ഇഷ്‌കിയാ എന്നിവ അദ്ദേഹത്തിന്റെ ചിത്രങ്ങളാണ്. ചിത്രം ഫെബ്രുവരി റിലീസായി തിയേറ്ററുകളിലെത്തും.

Top