കുട്ടിക്കാലത്തെ ഫോട്ടോ പങ്ക് വച്ച് സോനം; കമന്റുമായി ആരാധകര്‍

ലോക്ഡൗണ്‍ വിരസതയ്ക്കിടയില്‍ സോഷ്യല്‍ മീഡിയയില്‍ തമാശ കാട്ടിയും വീഡിയോ പങ്കുവച്ചും താരങ്ങളെത്താറുണ്ട്.
അത്തരത്തില്‍ ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകാണ് രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള നടി സോനം കപൂര്‍. കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.

നീര്‍ജ എന്ന സിനിമയിലെ അടക്കമുള്ള ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് അനില്‍ കപൂറിന്റെ മകളായ സോനം കപൂറിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ഇപ്പോള്‍ സോനം കപൂര്‍ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവച്ചപ്പോള്‍ ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. എല്ലാവരെയും മിസ് ചെയ്യുന്നുവെന്ന് ആണ് സോനം കപൂര്‍ എഴുതിയിരിക്കുന്നത്. ആരൊക്കെയാണ് ഫോട്ടോയിലുള്ളത് എന്ന് സോനം കപൂര്‍ വ്യക്തമാക്കിയിട്ടില്ല.

View this post on Instagram

I miss you all.. ☹️

A post shared by Sonam K Ahuja (@sonamkapoor) on

Top