വേറെ പണിയില്ലാത്തവരാണ് ട്രോളുകള്‍ ഇറക്കുന്നത്, എന്തെങ്കിലുമൊക്കെ ആകാന്‍ ശ്രമിക്കുകയാണവര്‍:സോനം കപൂര്‍

Sonam Kapoor

സോഷ്യല്‍ മീഡിയ ട്രോളുകളെ വിമര്‍ശിച്ച് നടി സോനം കപൂര്‍. സോനം മംഗല്‍സൂത്ര കൈയില്‍ ധരിച്ചെന്നു പറഞ്ഞാണ് ഏറ്റവും ഒടുവില്‍ ട്രോള്‍ ചെയ്യപ്പെട്ടത്. എന്നാല്‍ ഈ ട്രോളുകളൊന്നും തന്നെ ഒരു തരത്തിലും ബാധിക്കാറില്ലെന്നാണ് താരം പറയുന്നത്.

‘പ്രത്യേകിച്ചൊരു തൊഴിലോ. സ്വന്തമായൊരു മുഖമോ പോലും ഇല്ലാത്തവരാണ് എന്നെ ട്രോള്‍ ചെയ്യുന്നത്. എനിക്കവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കഷ്ടം മാത്രമാണ് തോന്നുന്നത്. എന്നെ അവര്‍ ട്രോള്‍ ചെയ്യുന്നത് ഞാനൊരു പ്രധാനപ്പെട്ട വ്യക്തിയായതുകൊണ്ടാണ്. അവര്‍ അങ്ങനെ അല്ല താനും. ട്രോളുകള്‍ വഴി ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആകാന്‍ ശ്രമിക്കുകയാണ് ഇവര്‍’. സോനം പറഞ്ഞു.

മെയ് എട്ടിനായിരുന്ന സോനം കപൂര്‍ ആനന്ദ് അഹൂജ വിവാഹം നടന്നത്. സിഖ് മതാചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം.

Top