സെലിബ്രിറ്റി വിവാഹങ്ങള്‍, സോനത്തിന്റെ ലെഹങ്കയുടെ വില കേട്ടാല്‍ ഞെട്ടും

sonam dress

ബോളിവുഡ് വിവാഹങ്ങളിലെ ഏറ്റവും വലിയ പ്രത്യേകത താരങ്ങളുടെ വസ്ത്രങ്ങളാണ്. നടി സോനം കപൂറിന്റെ വിവാഹവും അതിഗംഭീരമായാണ് നടന്നത്. വിലപിടിപ്പുള്ള പുത്തന്‍ ഡിസൈന്‍ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് താരങ്ങള്‍ ആരാധകരുടെ മനം കവര്‍ന്നു.

വിവാഹത്തിന് സോനം കപൂര്‍ ധരിച്ചിരുന്ന ലെഹങ്കയാണ് സെലിബ്രിറ്റി വിവാഹവസ്ത്രങ്ങളുടെ വിലയില്‍ ഒന്നാം സ്ഥാനത്ത്. സോനത്തിനു വേണ്ടി ഡിസൈനര്‍ അനുരാധ വകീല്‍ ഒരുക്കിയ റെഡ് ലെഹങ്കയ്ക്ക് 70-90ലക്ഷം രൂപ വിലമതിക്കുമെന്നാണ് ഫാഷന്‍ വിദഗ്ദരുടെ കണക്കുകൂട്ടല്‍. മറ്റ് താരങ്ങളുടെ വിവാഹ വസ്ത്രങ്ങളുടെ വിലയും ഒട്ടും മോശമല്ല.

ഐശ്വര്യ റായ്(75 ലക്ഷം)

നീത ലുല്ല ഒരുക്കിയ വസ്ത്രത്തിന് 75 ലക്ഷത്തോളം വിലയുണ്ടായിരുന്നു.

ശില്‍പ ഷെട്ടി കുന്ദ്ര(50 ലക്ഷം)

തരുണ്‍ തഹില്യാനി ഒരുക്കിയ വസ്ത്രത്തിന്റെ വില 50 ലക്ഷത്തോളം രൂപയായിരുന്നു.

കരീന കപൂര്‍ ഖാന്‍(50 ലക്ഷം)

കരീന കപൂര്‍ വിവാഹത്തിന് അണിഞ്ഞത് സെയ്ഫ് അലിഖാന്റെ അമ്മ ശര്‍മിള ടാഗോറിന്റെ വിവാഹ ലെഹങ്കയാണ്. ഋതുകുമാര്‍ ആണ് ഡിസൈന്‍ ചെയ്തത്. റിസപ്ഷന്‍ ചടങ്ങില്‍ 50 ലക്ഷം രൂപ വിലവരുന്ന മനീഷ് മല്‍ഹോത്ര ഒരുക്കിയ വസ്ത്രമാണ് കരീന ധരിച്ചത്.

അനുഷ്‌ക ശര്‍മ(30 ലക്ഷം)

സബ്യസാചി ഡിസൈന്‍ ചെയ്ത 30 ലക്ഷം രൂപ വിലവരുന്ന പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് അനുഷ്‌ക വിവാഹചടങ്ങില്‍ ധരിച്ചത്.

ജനീലിയ ഡിസൂസ(17 ലക്ഷം)

നീത ലുല്ല ഒരുക്കിയ 17 ലക്ഷത്തിന്റെ വസ്ത്രം ധരിച്ചാണ് ജനീലിയ വിവാഹദിനത്തില്‍ തിളങ്ങിയത്.

ബിപാഷ ബസു(4 ലക്ഷം)

സബ്യസാചി ഒരുക്കിയ 4 ലക്ഷം രൂപ വിലവരുന്ന ബംഗാളി സ്റ്റൈല്‍ വസ്ത്രമാണ് ബിപാഷ ധരിച്ചത്.

Top