സോനം കപൂറിന് മാംഗല്യം, അടുത്ത വര്‍ഷം പകുതിയോടെ വിവാഹമെന്ന് സൂചന

മുംബൈ: ബോളിവുഡ് സൂപ്പര്‍ നായികയും അനില്‍ കപൂറിന്റെ മകളുമായ സോനം കപൂര്‍ വിവാഹിതയാകുന്നു. പ്രമുഖ ബിസിനസുകാരനും, ഭാനെ ഫാഷന്‍ സ്റ്റോറിന്റെ ഉടമയുമായ ആനന്ദ് അഹൂജയാണ് വരന്‍.

ഏറെ നാളുകളായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹം 2018 പകുതിയോടെ ഉണ്ടാകുമെന്നാണ് പ്രണയ ജോഡികളോട് അടുത്തുള്ള വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതിനായി ജോധ്പൂരിലുള്ള ഉമൈര്‍ ഭവന്‍ പാലസ് ഒരാഴ്ച്ചത്തേക്ക് ബുക്ക് ചെയ്തു കഴിഞ്ഞുവെന്നും സൂചനയുണ്ട്.

Top