സോനം കപൂര്‍ വിവാഹിതയായി, ചുവന്ന ലഹംഗയില്‍ അതീവ സുന്ദരിയായി താരം

Sonam Kapoor

ബോളിവുഡ് താരസുന്ദരി സോനം കപൂര്‍ വിവാഹിതയായി. ഡല്‍ഹി സ്വദേശിയും വ്യവസായിയുമായ ആനന്ദ് അഹൂജയാണ് വരന്‍. സോനത്തിന്റെ ആന്റി കവിത സിങിന്റെ ബാന്ദ്രയിലുള്ള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയില്‍ വെച്ചാണ് സിഖ് മതാചാര പ്രകാരമുള്ള വിവാഹചടങ്ങുകള്‍ നടന്നത്.

OMG!! ??? #sonamkishaadi #sonamkapoor

A post shared by Sonam Kapoor ❤️ (@sonamkapoorfan) on

ചൊവ്വാഴ്ച രാത്രി എട്ടിന് മുംബൈ ലീല ഹോട്ടലില്‍ വിവാഹസത്ക്കാരം നടക്കും. ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അന്തരിച്ച നടി ശ്രീദേവിയുടെ മക്കളായ ജാന്‍വി കപൂര്‍, ഖുഷി കപൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സ്വര്‍ണ നിറത്തിലുള്ള താമരപ്പൂക്കള്‍ എംബ്രോയിഡറി ചെയ്ത ചുവന്ന ലഹംഗയാണ് സോനം കപൂര്‍ ധരിച്ചത്. സ്വര്‍ണ നിറത്തിലുള്ള ഷെര്‍വാണിയാണ് വരന്‍ ആനന്ദ് അഹൂജയുടെ വേഷം. നാലു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് സോനവും അഹൂജയും വിവാഹിതരായത്. അനില്‍ കപൂറിന്റെയും സുനിത കപൂറിന്റെയും മകളാണ് സോനം കപൂര്‍.

Top