ലിംഗ സമത്വം മാനുഷിക പ്രശ്നമാണ് ; ബോളിവുഡ് താരം സോനം കപൂർ

Sonam Kapoor

മുഹത്തിലെ ലിംഗ സമത്വം മാനുഷിക പ്രശ്നമാണെന്ന് ബോളിവുഡ് താരം സോനം കപൂർ.കാനേഡിയൻ ഭരണകൂടത്തിന്റെ പുതിയ തീരുമാനത്തെ ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പരാമർശം.

കാനേഡിയൻ സർക്കാർ കഴിഞ്ഞ ദിവസം രാജ്യത്തിന്റെ ദേശീയഗാനത്തിൽ നിന്ന് ‘സൺ’ എന്ന വാക്കിന് പകരം ‘അസ് ‘ എന്ന വാക്ക് ഉൾപ്പെടുത്തിയിരുന്നു. ദേശീയഗാനം തിരുത്തി ലിംഗ സമത്വം ഉറപ്പാക്കിയ കാനേഡിയൻ ഭരണകൂടത്തിന്റെ തീരുമാനം അഭിനന്ദനം അർഹിക്കുന്നതാണെന്ന് താരം വ്യക്തമാക്കി.

തങ്ങളുടെ ശരീരത്തെ കുറിച്ച് പെൺകുട്ടികളെ പഠിപ്പിക്കുകയെന്നതും തങ്ങളെത്തന്നെ പരിപാലിക്കുന്നതിൽ അവരെ ശക്തിപ്പെടുത്തുന്നതും ഇന്നത്തെ ലോകത്തിൽ അത്യാവശ്യമാമാണെന്നും സോനം പറയുന്നു.

അക്ഷയ് കുമാറിന്റെ പാഡ്മാനിൽ കേന്ദ്ര കഥാപാത്രമാണ് സോനം കപൂർ. സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് സോനം കപൂർ.

Top