സോനം കപൂറിന്റെ വിവാഹം ; മൂന്ന് വ്യത്യസ്ത ചടങ്ങുകള്‍ മൂന്ന് വേദികളിലായി

ബോളിവുഡ് സൂപ്പര്‍ നായികയും അനില്‍ കപൂറിന്റെ മകളുമായ സോനം കപൂറിന്റെ വിവാഹം മെയ് 7, 8 തിയതികളിലായി നടക്കും. പ്രമുഖ ബിസിനസുകാരനും, ഭാനെ ഫാഷന്‍ സ്റ്റോറിന്റെ ഉടമയുമായ ആനന്ദ് അഹൂജയാണ് വരന്‍. മൂന്ന് വ്യത്യസ്ത ചടങ്ങുകള്‍ മൂന്ന് വേദികളിലായി നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സോനത്തിന്റെ ആഡംബര ഡ്യൂപ്ലക്‌സ് അപാര്‍ട്ട്‌മെന്റ് സ്ഥിതിചെയ്യുന്ന ബാന്ദ്ര കുര്‍ല കോംപ്ലക്‌സ് സണ്‍ടെക് ഐലന്റ് സിഗ്‌നേചറിലെ ഹാളില്‍ മെഹന്തി ചടങ്ങുകളും സംഗീത് പരിപാടി മുംബൈ ലീല ഹോട്ടലില്‍ വെച്ചും നടക്കും. സോനത്തിന്റെ കുടുംബത്തിന്റെ പൈതൃക സ്വത്തായ ആന്റിയുടെ ബംഗ്ലാവിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക.

Top