മുടി മുറിച്ചു; കരച്ചിലടക്കാനാകാതെ സൊണാലി ബിന്ദ്ര, വീഡിയോ കാണാം

sonali

ഹം സാത് സാത് ഹൈന്‍’, സര്‍ഫറോഷ്, ‘കല്‍ ഹോ ന ഹോ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പ്രശസ്ത ബോളിവുഡ് നടി സൊനാലി ബിന്ദ്രെക്ക് ക്യാന്‍സറാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ചെറിയ വേദന തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താന്‍ അര്‍ബുദ രോഗിയാണെന്ന വിവരം തിരിച്ചറിഞ്ഞതെന്ന് സൊനാലി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്.

സൊണാലി ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. ഇനിയുള്ള ഓരോ ചുവടുവെപ്പിലും അര്‍ബുദത്തിനെതിരെ പൊരുതാനാണ് തീരുമാനിച്ചതെന്നും ഈ യുദ്ധത്തില്‍ പോരാട്ടത്തിലേര്‍പ്പെട്ട താന്‍ ശുഭാപ്തി വിശ്വാസത്തിലാണെന്നും സൊനാലി പറഞ്ഞിരുന്നു.

ഇപ്പോഴിതാ കീമോ ചെയ്യുന്നതിനു മുമ്പായി സൊണാലി മുടി വെട്ടിയിരിക്കുകയാണ്. വീഡിയോ എടുക്കുന്നതിനിടയിലും ഇടയ്ക്ക് സങ്കടം സഹിക്ക വയ്യാതെ സൊണാലി കണ്ണുതുടയ്ക്കുന്നുണ്ടായിരുന്നു.

Top