ക്രിക്കറ്റ് താരം രാഹുലുമായുളള പ്രണയം;മനസ് തുറന്ന് സോണല്‍

ല്ലാത്ത പ്രണയങ്ങള്‍ ഉണ്ടാക്കി എടുക്കാന്‍ നല്ല മിടുക്കരാണ് പാപ്പരാസികള്‍. പ്രശസ്ത താരങ്ങളുടെ വ്യക്തി ജീവിതത്തില്‍ കയറി അനാവിശ്യമായി ഇടപെടുന്നത് ഇവര്‍ക്ക് ഒരു ഹരമാണ്. ഇത്തരത്തില്‍ പാപ്പരാസികള്‍ തന്നെ സൃഷ്ടിച്ചെടുത്ത പ്രണയ ജോഡികളായിരുന്നു ക്രിക്കറ്റ് താരം ആര്‍എല്‍ രാഹുലും ബോളിവുഡ് നടി സോണല്‍ ചൗഹാനും.

എന്നാല്‍ പാപ്പരാസിരകള്‍ സൃഷ്ടിച്ച ഈ പ്രണയ ബന്ധത്തെ നിക്ഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് സോണലിപ്പോള്‍. ‘ബോളിവുഡ് ബബിളി’നു വേണ്ടി നടത്തിയ ഒരു അഭിമുഖത്തിലാണ് സോണല്‍ പ്രണയം നിഷേധിച്ചത്. താനും രാഹുലും തമ്മില്‍ അങ്ങനെയൊരു പ്രണയ ബന്ധം ഇല്ലെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

എന്നാല്‍ ആലിയ ഭട്ടിന്റെ ഉറ്റസുഹൃത്തായ ആകാന്‍ഷ രഞ്ജന്‍ കപൂറുമായി രാഹുല്‍ പ്രണയത്തിലാണെന്ന വാര്‍ത്തയും ഇതിനോടകം വന്നിരുന്നു. ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന ലോകകപ്പ് കാണാന്‍ ആകാന്‍ഷ പുറപ്പെടുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.മാത്രമല്ല ബോളിവുഡ് താരം നിധി അഗര്‍വാളുമായും രാഹുല്‍ പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

Top