ശത്രുഘ്നന്റെ മകള്‍ ലവ-കുശന്മാരുടെ പെങ്ങള്‍, പക്ഷേ രാമായണം അറിയില്ല; സൊനാക്ഷിക്ക് ട്രോള്‍

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ പുതിയ ഇര. അമിതാഭ് ബച്ചന്‍ അവതാരകനായ ‘കോന്‍ ബനേഗാ ക്രോര്‍പതി’ പരിപാടിയില്‍ പങ്കെടുക്കവെ താരത്തിന് പിണഞ്ഞ ഒരു അമളിയാണ് ട്രോളന്മാര്‍ ആഘോഷമാക്കിയിരിക്കുന്നത്.

പരിപാടിയുടെ കഴിഞ്ഞ ദിവസത്തെ ഒരു പ്രത്യേക എപ്പിസോഡില്‍, റൂമ ദേവിയെന്ന മത്സരാര്‍ഥിയെ പിന്തുണയ്ക്കാന്‍ എത്തിയതാണ് സൊനാക്ഷി. പരിപാടിക്കിടെ രാമായണവുമായി ബന്ധപ്പെട്ട ചോദ്യം ഇരുവരോടും ചോദിക്കുകയുണ്ടായി. രാമായണം അനുസരിച്ച് ഹനുമാന്‍ ആര്‍ക്കുവേണ്ടിയാണ് സഞ്ജീവനി കൊണ്ടുവന്നത്, എന്നായിരുന്നു ബച്ചന്റെ ചോദ്യം. സുഗ്രീവന്‍, ലക്ഷ്മണന്‍, സീത, രാമന്‍ എന്നിവയായിരുന്നു നാല് ഒപ്ഷനുകള്‍.എന്നാല്‍ ആശയക്കുഴപ്പത്തിലായ സൊനാക്ഷി ആദ്യം സീതയെന്നും രാമനെന്നും ഊഹങ്ങള്‍ പറഞ്ഞു. ഒടുവില്‍ ലൈഫ് ലൈന്‍ തിരഞ്ഞെടുക്കുകയും അതുവഴി ശരിയുത്തരം നല്‍കുകയും ചെയ്തു.


ഇതോടെയാണ് സോനാക്ഷിയെ ട്രോളന്മാര്‍ ഏറ്റെടുത്തത്. രാമായണവുമായി ഏറെ ബന്ധപ്പെട്ട പേരുകളുള്ളവരാണ് സൊനാക്ഷിയുടെ കുടുംബാംഗങ്ങള്‍. ഇത് ചൂണ്ടിക്കാണിച്ചാണ് ട്രോളുകളില്‍ ഏറെയും. സൊനാക്ഷിയുടെ അച്ഛന്‍-ശത്രുഘ്നന്‍, സഹോദരങ്ങള്‍-ലവ,കുശ, അമ്മാവന്മാര്‍-റാം,ലക്ഷ്മണ്‍,ഭരത്, വീടിന്റെ പേര് രാമായണ…ഇനി ഈ വീഡിയോ കാണൂ എന്ന പേരിലാണ് കെബിസിയുടെ വീഡിയോ പ്രചരിക്കുന്നത്.

Top