നടി സൊനാക്ഷി സിന്‍ഹ അറസ്റ്റില്‍? വൈറലായി വീഡിയോ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയെ അറസ്റ്റ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. എന്നാല്‍ എന്തിനാണ് താരത്തിനെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. എന്നെ നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനാകില്ല, ഞാന്‍ ആരാണെന്ന് അറിയാമോ, ഞാന്‍ ഒന്നും ചെയ്തിട്ടില്ല, എന്നെ എങ്ങനെയാണ് നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനാകുക എന്ന് പോലീസിനോട് നടി തര്‍ക്കിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പ്രതികരണവുമായി സൊനാക്ഷി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്നും എന്നാല്‍ കേള്‍ക്കുന്നത് എല്ലാം ശരിയല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ എത്രയും പെട്ടെന്ന് തന്നെ എല്ലാവരുമായി പങ്കുവെക്കുമെന്നും താരം വ്യക്തമാക്കി. അതേസമയം ഇത് സിനിമയ്ക്ക് വേണ്ടി ചെയ്തതാണെന്നും അതല്ല പബ്ലിസിറ്റിയിക്ക് വേണ്ടിയാണെന്നും ആരോപണം ഉയരുന്നുമുണ്ട്.

Top