യുവാക്കള്‍ക്കിടയില്‍ സൈബര്‍ സുരക്ഷ; യുനസ്‌കോയുമായി സഹകരിക്കാന്‍ സൊനാക്ഷി

Sonakshi Sin ha ,

യുവാക്കളുടെ സുരക്ഷിതത്വവും അവര്‍ക്ക് സൈബര്‍ ബോധവത്ക്കരണം പ്രോല്‍സാഹിപ്പിക്കുവാനും യുനസ്‌കോയുമായി സഹകരിക്കാന്‍ ഒരുങ്ങി ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ. ഓരോ ദിവസവും അബദ്ധത്തില്‍ ചാടുന്ന യുവാക്കള്‍ക്ക് സൈബര്‍ ലോകത്തെ ഭീഷണി സംബന്ധിച്ച അവബോധം നല്‍കുന്നതിനാണ് ബോളിവുഡ് റാണിയുടെ ശ്രമം.

കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടിയാണ് ശ്രമിക്കുന്നതെന്നും ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോഗം വിപ്ലവം കൊള്ളുമ്പോള്‍ യഥാര്‍ഥത്തില്‍ ഇത് ഒരു ഗെയിമായി മാറുന്നുവെന്നും താരം പറഞ്ഞു. ലോകത്തിലെ തന്നെ ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യത്ത് എന്താണ് സംഭവിക്കുന്നത്, 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൈബര്‍സ്‌പേസ് സുരക്ഷിതമാണോ? പെണ്‍കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ജീവിതം സുരക്ഷിതമോ? അവര്‍ അഭിമുഖീകരിക്കുന്ന അപകടങ്ങള്‍ ഞെട്ടിക്കുന്നതാണ്. സൊനാക്ഷി പറയുന്നു.

Top