സോനാക്ഷി സിൻഹ ചിത്രം ‘ബൂം ബൂം ഇൻ ന്യൂയോർക്ക് ‘ ഫെബ്രുവരിയിൽ തീയേറ്ററിൽ എത്തുന്നു

Sonakshi Sin ha ,

സോനാക്ഷി സിൻഹയും, ദിൽജിത് ദോസജനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘ബൂം ബൂം ഇൻ ന്യൂയോർക്ക് ‘ഫെബ്രുവരി 23ന് പ്രദർശനത്തിന് എത്തുന്നു. ഗോൽമാൽ ഇൻ ന്യൂയോർക്ക് എന്നായിരുന്നു ചിത്രത്തിന്റെ ആദ്യത്തെ പേര്. പിന്നീട് ബൂം ബൂം ഇൻ ന്യൂയോർക്ക് എന്ന പേരിലേയ്ക്ക് മാറ്റുകയായിരുന്നു.

കരൺ ജോഹർ, റിതേഷ് ദേശ്മുഖ്, ലാറാ ദത്ത, ബൊമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ നിർമ്മാതാവായ വഷു ഭഗാനാനിയാണ് റിലീസിംഗ് തീയതി പ്രഖ്യാപിച്ചത്.

മികച്ച ജീവിതം നയിക്കാൻ ഇന്ത്യയിൽ താമസിക്കുന്ന രണ്ടുപേർ ന്യൂ യോർക്ക് നഗരത്തിലേയ്‌ക്ക് അപ്രതീക്ഷിതമായ ഒരു യാത്ര നടത്തുകയും. ആ യാത്ര അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Top