Son stabbed his mother in front of the Secretariat

crime

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ പതിനാറുകാരനായ മകന്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ അമ്മ ദീപ(40)യെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ സ്‌കൂളിലേക്ക് എന്നു പറഞ്ഞിറങ്ങിയതാണ് മകന്‍. സെക്രട്ടേറിയറ്റിന്റെ മുന്നില്‍വച്ചു ഗീത കണ്ടപ്പോള്‍ കാര്യം അന്വേഷിക്കുകയായിരുന്നു. റോഡരികില്‍നിന്നു സംസാരിക്കുന്നതിനിടയില്‍ വഴക്കാവുകയും അമ്മയെ മകന്‍ കുത്തുകയായിരുന്നു. കഴുത്തിലാണു കുത്തേറ്റത്.

ഉടന്‍തന്നെ പൊലീസ് ഇവരെ ജനറല്‍ ആശുപത്രിയിെലത്തിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈയില്‍ കരുതിയിരുന്ന കോമ്പസുകൊണ്ടാണ് കുത്തിയതെന്നും കത്തികൊണ്ടാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

Top