കുഞ്ഞിനെ ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറി;എത്തിച്ചത് സൂരജിന്റെ പിതാവ്

കൊല്ലം: പാമ്പിനെ കൊണ്ട് കൊത്തിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയ അഞ്ചല്‍ സ്വദേശി ഉത്രയുടെ ഒരു വയസുള്ള മകനെ അവരുടെ കുടുംബവീട്ടിലെത്തിച്ചു. ശിശുക്ഷേമ സമിതിയുടെ ഉത്തരവിന്‍ പ്രകാരമാണ് നടപടി ഭര്‍ത്താവും കേസിലെ ഒന്നം പ്രതിയുമായ സൂരജിന്റെ പിതാവും പൊലീസുകാരും ചേര്‍ന്നാണ് കുട്ടിയെ ഇവിടെയെത്തിച്ചത്.

കുഞ്ഞിനെ കൈമാറണമെന്ന് നിര്‍ദേശം ലഭിച്ചതിനു പിന്നാലെ സൂരജിന്റെ വീട്ടുകാര്‍ കുട്ടിയെ ഇവിടെനിന്ന് മാറ്റിയിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് രാവിലെ കുട്ടിയെ സൂരജിന്റെ വീട്ടിലെത്തിക്കുകയായിരുന്നു.

കുഞ്ഞിനായി പൊലീസ് സൂരജിന്റെ വീട്ടിലും ബന്ധുവീട്ടിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
കുഞ്ഞുമായി സൂരജിന്റെ അമ്മ എറണാകുളത്ത് വക്കീലിനെ കാണാന്‍ പോയന്നാണ് സൂരജിന്റെ കുടുംബത്തിന്റെ വാദം. കുട്ടിയെ ഒളിപ്പിച്ചു വെച്ചാല്‍ കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് കുട്ടിയെ തിരികെ വീട്ടിലെത്തിക്കാന്‍ സൂരജിന്റെ കുടുംബം തയ്യാറായത്.

Top