‘സണ്‍ ഓഫ് ഗാങ്സ്റ്റര്‍’ ചിത്രീകരണം ആരംഭിച്ചു

നവാഗതനായ വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍’ കൊടുങ്ങല്ലൂരില്‍ ചിത്രീകരണം ആരംഭിച്ചു. കൈലാഷ്, രാഹുല്‍ മാധവ്, പുതുമുഖം കാര്‍ത്തിക സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ടിനി ടോം, രാജേഷ് ശര്‍മ്മ, ജാഫര്‍ ഇടുക്കി, സുനില്‍ സുഖദ, ഹരിപ്രസാദ് വര്‍മ്മ, സഞ്ജയ് പടിയൂര്‍, ഡോമിനിക്, ജെസ്സി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ആര്‍ കളേഴ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനോജ് അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിര്‍വ്വഹിക്കുന്നു. ശ്രീഹരി കെ നായര്‍ ആണ് സംഗീതസസംവിധാനം നിര്‍വ്വഹിക്കുന്നത്.

Top