അച്ഛനുമായി വാക്കു തര്‍ക്കം; കിടപ്പിലായ അമ്മയെ മകന്‍ തീകൊളുത്തി കൊന്നു

FAIR

ബാലംഗീര്‍ (ഒഡിഷ): അച്ഛനുമായി വഴക്കിട്ട മകന്‍ കിടപ്പിലായ അമ്മയെ ജീവനോടെ കത്തിച്ചു. ഒഡീഷയിലെ ബാലംഗീര്‍ ജില്ലയിലെ രാധാബഹാല ഗ്രാമത്തില്‍ ശനിയാഴ്ച്ചയാണ് സംഭവം. പ്രതി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളും അച്ഛന്‍ രുഷി കര്‍സേലുമായി വാക്കുതര്‍ക്കമുണ്ടുകുകയും സന്തോഷ് അച്ഛനെ മരപ്പലക കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് കിടപ്പിലായ അമ്മയെ തീകൊളുത്തി കത്തിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Top