കൊച്ചിയില്‍ മകന്‍ അമ്മയെ വെട്ടികൊലപ്പെടുത്തിയ സംഭവം; ബ്രിജിതയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊച്ചി മരടില്‍ അമ്മയെ മകന്‍ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. രാവിലെ10 മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ബ്രിജിതയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.
75 വയസ്സുള്ള ബ്രിജിതയെയാണ് മകന്‍ വിനോദ് കൊലപ്പെടുത്തിയത്. ഇയാളെ മരട് പൊലീസ് അറസ്റ്റ് ചെയ്തിട്ട് ഉണ്ട്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതാണെന്നും പലപ്പോഴും വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാളെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധയനാക്കും. അതെ സമയം, പൊലീസ് നടപടികള്‍ വൈകിപ്പിച്ചുവെന്നും കൃത്യസമയത്ത് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ബ്രിജിതയെ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് കൊച്ചിയെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ചമ്പക്കരയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ വര്‍ഷങ്ങളായി താമസിച്ചിരുന്നവരാണ് ബ്രിജിത എന്ന് വിളിക്കുന്ന അച്ചാമ്മയും മകന്‍ വിനോദും. മാനസികവിഭ്രാന്തി നേരിടുന്ന ആളാണ് വിനോദ്. പലപ്പോഴും ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ബ്രിജിതയെ ഉപദ്രവിക്കാറില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ഉണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതക്കത്തില്‍ എത്തിച്ചത്. ഉച്ചക്ക് ഫ്‌ലാറ്റിനുള്ളില്‍ നിന്ന് ശബ്ദം കേട്ട് നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും കുഴപ്പമില്ലന്ന് പറഞ്ഞ് തിരികെ പോകുകയും ചെയ്തു. അല്പസമയങ്ങള്‍ക്ക് ശേഷം വീണ്ടും കരച്ചില്‍ കേള്‍ക്കുകയും ഉടനെ നാട്ടുകാര്‍ പോലീസിലെ അറിയിച്ചു. എന്നാല്‍ സ്ഥലത്ത് എത്തിയ പൊലീസ് വാതില്‍ തുറക്കുന്നതിനോ ബ്രിജിതയെ രക്ഷിക്കുന്നതിന് തയാറായില്ലെന്നും രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രമേ വാതില്‍ തുറക്കാന്‍ കഴിയുകയൊള്ളുവെന്ന് പറഞ്ഞു. എത്തിയ ഉടന്‍ തന്നെ പൊലീസ് നടപടികള്‍ വേഗത്തില്‍ ആക്കിയിരുന്നുവെങ്കില്‍ ബ്രിജിതയെ രക്ഷിക്കാന്‍ കഴിമായിരുന്നുവെന്നും പൊലീസിന്റെ നിക്ഷ്‌ക്രീയത്തമാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊലീസിന്റെ ഈ നിലപാടിനെതിരെ വലിയ ആരോപണങ്ങളും പ്രതിഷേധങ്ങളുമാണ് നാട്ടുകാര്‍ക്ക് ഇടയില്‍ ഉയര്‍ന്ന് വരുന്നത്.

Top