അമ്മയെ ഉപദ്രവിക്കുന്നതിന്റെ പേരില്‍ തര്‍ക്കം, കാസര്‍കോട് മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

കാസര്‍കോട്: അഡൂര്‍ പാണ്ടിയില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണ നായിക്കാണ് (56) മരിച്ചത്. മകന്‍ നരേന്ദ്രപ്രസാദിനെ പൊലീസിനെ കസ്റ്റഡിയില്‍ എടുത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇന്നലെ രാത്രി അഛനും മകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു ഇതിന്റെ തുര്‍ച്ചയായി ഇന്ന് പുലര്‍ച്ചെയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. മദ്യപിച്ചെത്തുന്ന ബാലകൃഷ്ണ നായിക്ക് ഭാര്യയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്നും സൂചനയുണ്ട്.

Top