son kill father in delhi; victim is grand son

crime

ന്യൂഡല്‍ഹി: ടാങ്കില്‍ വെള്ളം നിറയ്ക്കാത്തിന് വൃദ്ധ പിതാവിനെ മകന്‍ തല്ലിക്കൊന്നു, കൊടും ക്രൂരതയക്ക് സാക്ഷിയായത് 12 വയസ്സുകാരനായ ചെറുമകന്‍.

ഡല്‍ഹിയിലെ ബിന്ദാപൂരിലാണ് സംഭവം.40 കാരനായ ചേതന്‍ കുമാര്‍ എന്നയാളാണ് 75 വയസ്സുള്ള തന്റെ അച്ഛനെ അടിച്ചു കൊന്നത്. ഇയാള്‍ മദ്യലഹരിയിലാണ് അച്ഛനെ അടിച്ചു കൊന്നത്.

ചേതന്റെ മര്‍ദ്ദനമേറ്റനത്തില്‍ ഗുരുതരമായ പരുക്കുകളോടെയാണ് 75 കാരനായ റാം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ റാം കുമാറിന്റെ കഴുത്ത് ഒടിഞ്ഞ നിലയിലും ദേഹമാസകലം ഗുരുതരമായ പരിക്കുകളും ഏറ്റിരുന്നു.എന്നാല്‍ ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു.

സ്ഥിരമായി മദ്യപിച്ചുള്ള ഇയാളുടെ ശല്യത്തെ തുടര്‍ന്ന് ചേതന്‍ കുമാറിന്റെ ഭാര്യയും ഇളയ മകനും മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു.

അയല്‍പക്കത്തുള്ള ദമ്പതികള്‍ മാത്രമാണ് പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറായത്. ഇവരോടു തന്നെ ഞങ്ങളുടെ കുടുംബപ്രശ്‌നമാണെന്നും ഇടപെടേണ്ടെന്നുമായിരുന്നു ചേതന്റെ ഭീഷണി. ഇതോടെ ഇവരും പിന്‍വാങ്ങി. മറ്റു അയല്‍ക്കാരൊന്നും എത്തി നോക്കിയതുമില്ല.

നേരത്തെ മദ്യപിച്ച് സ്ത്രീയെ ശല്യം ചെയ്തതായി ചേതനെതിരെ പ്രദേശവാസികളുടെ പരാതി ഉണ്ടായിരുന്നു.

Top