ഇടുക്കിയില്‍ മരുമകന്‍ ഭാര്യാപിതാവിനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ

ഇടുക്കി: ഇടുക്കി വെണ്മണിയിൽ ഭാര്യാപിതാവിനെ മരുമകന്‍ കുത്തിക്കൊന്നു. വെണ്മണി തെക്കൻതോണി തോട്ടത്തിൽ ശ്രീധരൻ ആണ് മരിച്ചത്. 65 വയസായിരുന്നു. സംഭവത്തില്‍ മരുമകൻ കുഞ്ഞുകുട്ടൻ (35) എന്ന് വിളിക്കുന്ന അലക്സിനെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

Top