കൊള്ളക്കാരനായി സുശാന്ത് സിംഗ് രാജ്പുത് ; സോഞ്ചിരിയയുടെ ഫസ്റ്റ് ലുക്ക് കാണാം

Sushant Singh Rajput’s

സുശാന്ത് സിംഗ് രാജ്പുത് കൊള്ളക്കാരനായി വേഷമിടുന്ന പുതിയ ചിത്രം സോഞ്ചിരിയയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ട്വിറ്ററിലൂടെയാണ് താരം ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. അഭിഷേക് ചൗബെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മനോജ് ബാജ്പേയി, ഭുമി പെട്നേക്കർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ചമ്പൽ കൊള്ളക്കാരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.ചമ്പൽ, മുംബൈ എന്നിവിടങ്ങളിൽ സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. സിനിമ എന്ന് പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല.

Top