പെന്‍ഷന്‍ തുക നല്‍കിയില്ല ; അമ്മയെ ഷോക്കടിപ്പിച്ചുകൊല്ലാൻ ശ്രമിച്ച മകൻ പിടിയിൽ

arrest

കുമളി : പെന്‍ഷന്‍ തുക നല്‍കാത്തതിന്റെ പേരില്‍ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ പിടിയില്‍. കുമളി ചെങ്കര എച്ച്എംഎല്‍ എസ്റ്റേറ്റ് പത്താം നമ്പര്‍ ലയത്തില്‍ താമസിക്കുന്ന രാജേന്ദ്രന്‍ (47) ആണ് പിടിയിലായത്. 70കാരിയായ അമ്മ വീട്ടില്‍ നിന്നും പുറത്തുപോയ സമയം നോക്കി വീട് രണ്ട് താഴിട്ട് പൂട്ടി, താഴുകളിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുകയായിരുന്നു.

വീട്ടില്‍ തിരിച്ചെത്തിയ അമ്മ, വാതിലില്‍ തൊട്ടതും ഷോക്കടിച്ച് തെറിച്ച് വീഴുകയായിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയാണ് കണക്ഷന്‍ വിച്ഛേദിച്ചത്.

രാജേന്ദ്രനും അമ്മ മരിയ സെല്‍വവും മാത്രമാണ് ഈ വീട്ടില്‍ താമസം. തയ്യല്‍ത്തൊഴിലാളിയാണ് രാജേന്ദ്രന്‍. ഭാര്യയോടും മക്കളോടും പിണങ്ങി അമ്മയ്ക്ക് ഒപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. അമ്മയ്ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുകയ്ക്ക് വേണ്ടി ഇവര്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

Top