അമ്മയെ തലക്കടിച്ച് കൊന്ന മകൻ പിടിയിൽ

ലപ്പുഴ : അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. വട്ടയാൽ വട്ടത്തിൽ വീട്ടിൽ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിനയെ കൊലപ്പെടുത്തിയ കേസിലാണ് മകൻ സുനീഷിനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തിയപ്പോൾ അമ്മ വഴക്കുപറഞ്ഞുവെന്നും സ്വബോധമില്ലാതെ തടിക്കഷണം കൊണ്ട് അമ്മയുടെ തലയിൽ അടിക്കുകയായിരുന്നുവെന്നും സുനീഷ് പൊലീസിനു മൊഴി നൽകി.

കൊലപാതകം മറച്ചുവയ്ക്കാൻ ശ്രമിച്ച ബന്ധുക്കൾക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. സൗത്ത് സിഐ എസ്.സനലിന്റെ നേതൃത്വത്തിൽ എസ്ഐ കെ.ആർ.ബിജു, എഎസ്ഐ ആർ.മോഹൻകുമാർ, ശരത് ചന്ദ്രൻ, സിപിഒമാരായ വി.പി.അരുൺകുമാർ, റോബിൻ‌സൺ എന്നിവർ ചേർന്നാണ് പിടികൂടിയത്.

Top