മീ ടൂ; സോമി അലിയുടെ തീക്ഷ്ണമായ വാക്കുകൾ. . .

ന്യൂഡൽഹി: തന്റെ വേദനാജനകമായ അനുഭവങ്ങൾ പങ്ക് വെച്ച് നടിയും മോഡലുമായ സോമി അലി. മീ ടൂ ക്യാമ്പയിൻറെ ഭാഗമായാണ് സോമി തനിക്ക് ഉണ്ടായ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് പറഞ്ഞത്.

മീ ടൂ ഇന്ത്യയിൽ എത്തുന്നതിനും മുമ്പ് തന്നെ സോമി തനിക്ക് നേരെ ഉണ്ടായ ലൈംഗീക ചൂഷണങ്ങളെക്കുറിച്ച്‌ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി തന്റെ കയ്പ്പേറിയ അനുഭവങ്ങൾ നിരത്തിയിരിക്കുന്നത്.

“ഒരു ലൈംഗിക ചൂഷണത്തെ അതിജീവിച്ച ആൾ എന്ന നിലക്ക്, തങ്ങളുടെ അനുഭവങ്ങൾ വെളിപ്പെടുത്തുന്ന സ്ത്രീകളെ ഞാൻ അഭിവാദ്യം ചെയ്യുന്നു. അഞ്ചാം വയസ്സിലാണ് എനിക്ക് നേരെ ലൈംഗിക ചൂഷണം ഉണ്ടാവുന്നത്, 14-ാം വയസ്സിൽ പീഡനവും. ഇത്തരം കാര്യങ്ങളെ തുറന്ന് പറയുന്നതും അതിജീവിക്കുന്നതും എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞാൻ മനസിലാക്കുന്നു, കാരണം ഞാൻ ഈ അവസ്ഥകളിലൂടെ കടന്നു പോയതാണ്. നമ്മളുമായി അടുപ്പമുള്ളവരും, നമ്മളെ സംരക്ഷിക്കേണ്ടവരും ആയിട്ടുള്ള ആളുകളോട് അത് തുറന്നു പറയുകയും, അവർ അറിഞ്ഞിട്ടും പ്രതികരിക്കാതെ ആകുന്നതും എത്ര വേദന ഉളവാക്കുന്ന കാര്യമാണ് എന്ന് എനിക്ക് വ്യക്തമായി അറിയാം. ആളുകൾ വിശ്വസിക്കില്ല എന്ന് കരുതി അത് പറയാതിരിക്കരുത്. കാരണം അത് സത്യമാണ്. ഈ അവസരത്തെ ഇല്ലാതാക്കരുത്. നിങ്ങൾക്ക് നീതി ലഭിക്കുന്ന അവസരങ്ങളാണ് ഇത്,” താരം തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറയുന്നു.

View this post on Instagram

As a survivor of sexual abuse at the age of 5 and rape at 14, I would like to salute all those that have spoken up and plan on doing so. I know it is very difficult to do it because I have been there and it took me many years to be able to talk about it. It takes immense amount of courage to share this with the world. It’s even harder when you tell those that are close to you and they are supposed to protect you, yet they do nothing. I have been there too and it hurts like hell. But I want these survivors to know it is truly liberating and completely worth it. Do not let the nonbelievers stop you. This is your truth. Do not ever be afraid to speak your truth. Do not let this opportunity pass you. This is a moment that has been long overdue for all of us. This is your chance to be heard and finally obtain justice. I believe you. . . . . #metoo #ibelieveyou #somyali #speakup #shoutitout #iamwithyou #survivors #truth #takeastand #staystrong #wecandoit #justice #longoverdue #pakistan #india #bollywood

A post shared by Somy Ali (@realsomyali) on

മറ്റൊരു വീഡിയോയിൽ താരം അഭിനേത്രിയായ തനുശ്രീ ദത്തയെ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. 90-കളിലെ സിനിമകളിൽ അഭിനയിച്ചിരുന്ന നടിയാണ് സോമി അലി.

Top