നരേന്ദ്രമോദിയെ പിന്തുണച്ചത് അബദ്ധമായി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ഷൂരി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചത് അബദ്ധമായെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ഷൂരി.

‘എനിക്ക് ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. വി.പി. സിംഗിനെ പിന്തുണച്ചതും പിന്നീട് നരേന്ദ്രമോദിയെ പിന്തുണച്ചതും.’-ഷൂരി പറഞ്ഞു.

കസൗലിയില്‍ ഖുശ്വന്ത് സിംഗ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഷൂരി മോദിക്കെതിരെ ആഞ്ഞടിക്കുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയായിരുന്നു നോട്ടു നിരോധനമെന്നാണു നേരത്തെ ഷൂരി വിമര്‍ശിച്ചത്.

റിസര്‍വ് ബാങ്ക് കണക്കനുസരിച്ച് നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തി. നടപടി കൊണ്ടു കള്ളപ്പണത്തില്‍ യാതൊരു മാറ്റവും ഉണ്ടായില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് അരുണ്‍ ഷൂരി ചൂണ്ടിക്കാട്ടിയിരുന്നു.

മോദിയുടെ സാമ്പത്തിക നയത്തെ വിമര്‍ശിച്ച് മുന്‍ ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയും രംഗത്തെത്തിയിരുന്നു.

Top