ഗൂഗിളിന്റെ പിക്‌സല്‍ 2 എക്‌സ്.എല്‍ സ്മാര്‍ട്‌ഫോണ്‍ ചിലര്‍ക്ക് ലഭിച്ചത് ഓ എസ് ഇല്ലാതെ

ഗൂഗിളിന്റെ പുതിയ പിക്‌സല്‍ 2 എക്‌സ്.എല്‍ സ്മാര്‍ട്‌ഫോണ്‍ ഓപറേറ്റിങ് സിസ്റ്റം ഇല്ലാതെയെയും ചിലര്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്.

ആന്‍ഡ്രോയിഡ് പോലീസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഓഎസ് ഇല്ലാതെ ലഭിച്ച ഫോണുകളില്‍ ആവശ്യമായ ഓഎസ് കണ്ടെത്താനായില്ലെന്നും ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ലെന്നുമുള്ള സന്ദേശമാണ് കാണുന്നത്.

ഒപ്പം ഒരു യുആര്‍എല്‍ ലിങ്കും നല്‍കിയിട്ടുണ്ട് ഈ ലിങ്കില്‍ പോയാലും ഫോണ്‍ പ്രവര്‍ത്തനയോഗ്യമാക്കാന്‍ സാധിക്കുന്നില്ലെന്നാണ് പരാതി.

Top