ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള പര്യടനത്തില്‍ നിന്ന് വിട്ട് നിന്ന് ചില വെസ്റ്റിന്‍ഡീസ് താരങ്ങള്‍

ലണ്ടന്‍: ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര അടച്ചിട്ട സ്റ്റേഡിയത്തില്‍ അടുത്ത മാസം നടക്കും എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ചില വിന്‍ഡീസ് താരങ്ങള്‍. ജൂലായ് എട്ടു മുതല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന മത്സരത്തിനായി നിലവിലെ സാഹചര്യത്തില്‍ യാത്രയ്ക്ക് ബുദ്ധിമുട്ടാണെന്ന് കാണിച്ചാണ് താരങ്ങള്‍ വിട്ട് നില്‍ക്കുന്നത്.

ഡാരെന്‍ ബ്രാവോ, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കീമോ പോള്‍ തുടങ്ങിയ താരങ്ങളാണ് പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പതിനാലംഗ ടീമില്‍ മൂന്നുപേരുടേയും പേരില്ലായിരുന്നു.

ഈ താരങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഈ തീരുമാനത്തിന്റെ പേരില്‍ ഇനിയുള്ള പരമ്പരകള്‍ക്കുള്ള ടീം തിരഞ്ഞെടുപ്പില്‍ മൂന്നു പേരേയും പരിഗണിക്കാതിരിക്കില്ലെന്നും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഓള്‍ഡ് ട്രാഫോഡിലാണ് വിന്‍ഡീസ് താരങ്ങള്‍ക്ക് താമസസൗകര്യവും പരിശീലന സൗകര്യവും ഒരുക്കിയിട്ടുള്ളത്.

Top