ചിലര്‍ മികച്ചതെന്നും മറ്റുചിലര്‍ മോശമെന്നും പറയും:ബ്രണ്ടന്‍ മക്കല്ലം

റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉണ്ടാകുന്നത്. രാജ്‌കോട്ടില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് വിജയം ഉണ്ടാകാന്‍ കാരണം ഇംഗ്ലണ്ടിന്റെ ആക്രമണ ശൈലിയാണെന്ന് മുന്‍ താരങ്ങളടക്കം വിമര്‍ശിക്കുന്നു. എങ്കിലും ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ശൈലി മാറില്ലെന്നാണ് പരിശീലകന്‍ ബ്രണ്ടന്‍ മക്കലത്തിന്റെ വാക്കുകള്‍.

ഇംഗ്ലണ്ട് ടീമിന് ഇനിയും മുന്നോട്ട് പോകാനുണ്ട്. എങ്കിലും 18 മാസം മുമ്പത്തേക്കാള്‍ മികച്ച ടീമാണ് ഇപ്പോള്‍ ഇംഗ്ലണ്ട്. ബുദ്ധിമുട്ടേറിയ ശൈലിയിലാണ് ഇംഗ്ലീഷ് ടീം ക്രിക്കറ്റ് കളിക്കുന്നത്. ചിലപ്പോള്‍ പരാജയം നേരിടേണ്ടി വന്നേക്കാം. എങ്കിലും മുന്നോട്ടുപോകുവാനാണ് ശ്രമമെന്നും ബ്രണ്ടന്‍ മക്കല്ലം വ്യക്തമാക്കി.

ആളുകള്‍ അവരുടെ അഭിപ്രായങ്ങളാണ് പറയുന്നത്. ചിലര്‍ മികച്ചതെന്നും മറ്റുചിലര്‍ മോശമെന്നും പറയും. അത് കേള്‍ക്കണോ വേണ്ടയോ എന്നത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമാണ് തീരുമാനിക്കുന്നത്. താരങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തുവാനാണ് ശ്രമിക്കേണ്ടത്. പുറത്തുനിന്ന് വരുന്ന വിമര്‍ശനങ്ങള്‍ കേട്ടാല്‍ അത് തിരിച്ചടിയാകുമെന്നും മക്കല്ലം പറഞ്ഞു.

Top