അന്തസ്സും അഭിമാനവും പണയംവച്ച് മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലന്ന് കുമാരസ്വാമി

Kumaraswamy.

ബെംഗളൂരു ;വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യകക്ഷി സര്‍ക്കാരില്‍ ചെറിയ തര്‍ക്കങ്ങളുണ്ടെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഉള്ളൂവെന്നും സര്‍ക്കാര്‍ താഴെ വീഴാന്‍ മാത്രം ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വകുപ്പു വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു ഹൈക്കമാന്‍ഡില്‍നിന്ന് അനുമതി ലഭിച്ചാലുടന്‍ മന്ത്രിസഭാ വിപുലീകരണം നടത്തുമെന്നും കുമാരസ്വാമി അറിയിച്ചു.

മുന്നില്‍ വരുന്ന പ്രശ്‌നങ്ങളെ അഭിമാന പ്രശ്‌നങ്ങളായി കാണാതെ തന്നെ പരിഹാരം കണ്ടെത്താനാണു ശ്രമം. അന്തസ്സും അഭിമാനവും പണയംവച്ചു മുഖ്യമന്ത്രി സ്ഥാനത്തു തുടരില്ലന്നും കുമാരസ്വാമി പറഞ്ഞു.

Top