ചിലര്‍ ഗുണ്ടകളുമായി വന്ന് സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകര്‍ക്കുന്നു; മമത

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചിലര്‍ ഗുണ്ടകളുമായി വന്ന് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗുണ്ടകളെ എത്തിക്കുന്നുവെന്നാണ് ആരുടേയും പേര് പരാമര്‍ശിക്കാതെ മമതാ ബാനര്‍ജി ആരോപിച്ചത്.

പുറത്ത് നിന്നുള്ള ഗുണ്ടകളെ ശക്തമായി എതിര്‍ക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. പുറത്ത് നിന്നുള്ള ഗുണ്ടകള്‍ വന്ന് നിങ്ങളെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഒന്നിച്ച് നില്‍ക്കണം. നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നതായും മമതാ ബാനര്‍ജി പറഞ്ഞു.

ഇത്തരക്കാര്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള അന്തരീക്ഷം പശ്ചിമ ബംഗാളില്‍ ഉണ്ടാവില്ല. വിഭജിക്കുന്ന ശക്തികള്‍ തോല്‍പ്പിക്കപ്പെടണം. ഇതിന് മുന്‍പും നിരവധി തവണ ബിജെപിയെ പുറത്തു നിന്നുള്ള പാര്‍ട്ടിയെന്ന് നിരവധി തവണയാണ് മമത ബാനര്‍ജി വിശേഷിപ്പിച്ചത്.

Top