നെയ്മറിനെ തിരിച്ചുകൊണ്ടുവരുന്നതില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടെന്ന് ലയണല്‍ മെസി

പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം നെയ്മറിനെ തിരിച്ചുകൊണ്ടുവരുന്നതില്‍ ബാഴ്‌സലോണയിലെ ചിലര്‍ക്ക് എതിര്‍പ്പുണ്ടെന്ന വെളിപ്പെടുത്തലുമായി സൂപ്പര്‍താരം ലയണല്‍ മെസി.

തങ്ങള്‍ നെയ്മറുമായി പലപ്പോഴും സംസാരിക്കാറുണ്ട്. ഞങ്ങളുടെ ബന്ധം ഊഷ്മളതയോടെ നിലനിര്‍ത്താന്‍ ഞങ്ങള്‍ക്ക് ഇപ്പോഴും സുവാരസ് ഉള്‍പ്പെടെയുള്ള ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പുമുണെന്ന് മെസി പറഞ്ഞതായി റേഡിയോ മെട്രോയാണ് റിപ്പോര്‍ട്ട് ചെയ്തത്.

”അയാള്‍ക്ക് തിരികെ വരുന്ന കാര്യം ബുദ്ധിമുട്ടാണ്. നെയ്മര്‍ ഇവിടെ നിന്ന് പോയ സ്ഥിതിക്ക്, ഏതാനും ക്ലബ് അംഗങ്ങള്‍ക്കും മറ്റു ചിലര്‍ക്കും തിരികെയെത്തിക്കുന്നതിനോട് യോജിപ്പില്ല. ഒരു കളിക്കാരന്‍ എന്ന നിലയില്‍ നെയ്മര്‍ വിസ്മയമാണ്. എന്നാല്‍ മറ്റ് വശങ്ങളും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത് അല്‍പ്പം ബുദ്ധിമുട്ടാണ്, ‘ മെസി പറഞ്ഞു.

ബാഴ്‌സലോണ തനിക്ക് ആജീവനാന്ത കരാര്‍ ശിപാര്‍ശ ചെയ്തു എന്നത് ശരിയാണ്, പക്ഷേ താന്‍ പറഞ്ഞത് എന്നെ തളച്ചിടാനുള്ള ഒരു കരാര്‍ വേണ്ട എന്നതാണെന്നും മെസി അറിയിച്ചു. മികച്ച പ്രകടനം കാഴ്ചവെക്കാനും കളിക്കാനും തന്റെ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം തുടരാനും ഞാന്‍ ആഗ്രഹിക്കുന്നു. ബാഴ്‌സയിലായിരിക്കുമ്പോള്‍ ആജീവനാന്തം പോലെയാണ് കാര്യങ്ങള്‍, പക്ഷേ അത് ഒരു കരാറിലൂടെയായിരിക്കാന്‍ ആഗ്രഹമില്ലന്നും മെസി വ്യക്തമാക്കി.

Top