Somanath chattargee says against Karatt

കൊല്‍കത്ത: സി.പി എമ്മിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം പ്രകാശ് കാരാട്ട് അടങ്ങിയ മുന്‍നേതൃത്വമാണെന്ന് സി.പി.എം മുന്‍ നേതാവ് സോമനാഥ് ചാറ്റര്‍ജി. പാര്‍ട്ടിക്ക് എന്തുകൊണ്ട് തിരിച്ചടിയുണ്ടായെന്ന് അവര്‍ സ്വയം ചോദിക്കണം. ബംഗാളില്‍ പാര്‍ട്ടി തിരിച്ചടി നേരിടുമെന്ന് നേരത്തെ താന്‍ പറഞ്ഞിരുന്നതാണെന്നും സോമനാഥ് ചാറ്റര്‍ജി ചൂണ്ടിക്കാട്ടി.

ബംഗാളില്‍ കോണ്‍ഗ്രസുമായി സി.പി.എം സഖ്യമുണ്ടാക്കണം മമത ബാനര്‍ജിക്കെതിരെ മറ്റു മതേതര പാര്‍ട്ടികളെ അണിനിരത്തണം. തനിച്ച് നില്‍ക്കാനുള്ള ശേഷി ബംഗാളില്‍ സി.പി.എമ്മിനില്ലെന്നും സോമനാഥ് ചാറ്റര്‍ജി പറഞ്ഞു.

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയില്‍ പ്രതീക്ഷയുണ്ട്. യെച്ചൂരിക്ക് പാര്‍ട്ടിയില്‍ മാറ്റം കൊണ്ടുവരാനാകുമെന്നാണ് വിശ്വാസം. എന്നാല്‍ അദ്ദേഹത്തിന് പി.ബിയില്‍ ഭൂരിപക്ഷമുണ്ടോ എന്ന് സംശയമുണ്ട്. കൊല്‍ക്കത്ത പ്ലീനം പാര്‍ട്ടിയെ ശക്തിപ്പെടുത്തും. തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മുന്‍ ലോക്‌സഭാ സ്പീക്കര്‍ കൂടിയായ സോമനാഥ് വ്യക്തമാക്കി.

Top