സൊമാലിയന്‍ വ്യാപാരകേന്ദ്രത്തില്‍ വന്‍ സ്ഫോടനം; ഏഴു പേര്‍ കൊല്ലപ്പെട്ടു

മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ പ്രമുഖ വ്യാപാരകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു.

തിരക്കേറിയ ഹമര്‍വെയ്ന്‍ ചന്തയില്‍ കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ആഡംബര കാറാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും അല്‍ഷബാബ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു. മുമ്പും ഇതേ ചന്തയില്‍ അല്‍ഷബാബ് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു.

Top