Somalian army rescues Indian crew held hostage by pirates

മൊഗാദിഷു: കടല്‍ക്കൊള്ളക്കാരുടെ തടവിലായിരുന്ന ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി. എട്ട് ഇന്ത്യക്കാരെയാണ് സോമാലിയന്‍ സൈന്യം രക്ഷപ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

സോമാലിയയിലെ ഹോബിയോയ്ക്ക് സമീപമുള്ള അബ്ദുള്ളാഹി അഹമ്മദലി എന്ന ഗ്രാമത്തില്‍നിന്നാണ് ഇവരെ മോചിപ്പിച്ചതെന്നാണു സൂചന. പിടിയിലായ ഇന്ത്യന്‍ ജീവനക്കാരില്‍ രണ്ടുപേരെ ഞായറാഴ്ച വിട്ടയച്ചിരുന്നു. ബാക്കിയുള്ള എട്ടുപേരെയാണ് ബുധനാഴ്ച നടന്ന സൈനീക നടപടിയിലൂടെ മോചിപ്പിച്ചത്.

ഇതോടെ എല്ലാ കപ്പല്‍ ജീവനക്കാരും മോചിതരായി. അതേസമയം, നാല് കടല്‍ക്കൊള്ളക്കാരെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സോമാലിയന്‍ അധികൃതര്‍ വ്യക്തമാക്കി.

മാര്‍ച്ച് മാസത്തില്‍ ശ്രീലങ്കയുടെ വാണിജ്യ കപ്പല്‍, സമാന രീതിയില്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തിരുന്നു. പിന്നീട് സൈനീക നടപടിയിലൂടെ കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കുകയും ചെയ്തിരുന്നു.

Top