സൊമാലിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ 62 ഭീകരരെ വധിച്ചു

മൊഗാദിഷു: സൊമാലിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ 62 അല്‍ഷബാബ് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. സൊമാലിയയിലെ ഗന്ധര്‍ഷിലുള്ള ബാനാദിര്‍ പ്രവിശ്യയില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഭീകരരെ വധിച്ചതെന്ന് യുഎസ് സേനയാണ് വിവരം പുറത്തു വിട്ടത്.

രണ്ട് ദിവസങ്ങളിലായി ആറ് ആക്രമണങ്ങളാണ് അമേരിക്കന്‍ സൈന്യം ഇവിടെ നടത്തിയത്. ഒറ്റപ്പെട്ട പ്രദേശങ്ങള്‍ ഭീകരര്‍ കേന്ദ്രങ്ങളാക്കുന്നുവെന്നും ഇവിടെ പരിശീലനങ്ങളും റിക്രൂട്ട്‌മെന്റുകളുമൊക്കെ നടത്തുന്നുവെന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് യുഎസ് സേന ഇവിടെ ആക്രമണം നടത്തിയത്. സൈനിക നീക്കത്തില്‍ ഒരു സാധരണക്കാരന് പോലും പരുക്കേല്‍ക്കുകയോ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Top