സൊമാലിയയില്‍ അല്‍ഷബാബ് ഭീകരരെ കൂട്ടത്തോടെ വധിച്ച് യുഎസ് സൈന്യം

terrorisam

മൊഗാദിഷു: സൊമാലിയയില്‍ അറുപതോളം അല്‍ഷബാബ് ഭീകരരെ വ്യോമാക്രമണത്തിലൂടെ യുഎസ് സേന വധിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹരാര്‍ദെരയിലെ ഭീകരരുടെ താവളത്തില്‍ വ്യോമാക്രമണം നടന്നതെന്നാണ് വിവരം.

അതേസമയം, ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മുന്‍പും സൊമാലിയയിലെ അല്‍ഷബാബ് ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ യുഎസ് സൈന്യം ശക്തമായി ആക്രമണം നടത്തിയിട്ടുണ്ട്.

Top