Somali pirates hijack ship with Sri Lankan crew onboard

മൊഗാദിഷു: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ശ്രീലങ്കന്‍ എണ്ണക്കപ്പല്‍ വിട്ടുനല്‍കി.

നിബന്ധനകളൊന്നും കൂടാതെയാണ് കപ്പല്‍ വിട്ടുനല്‍കിയതെന്ന് മാരിടൈം പൊലീസ് സേനാ മേധാവി അബ്ദ്‌റഹ്മാന്‍ മഹ്മുദ് ഹസന്‍ അറിയിച്ചു.

കപ്പലിലുണ്ടായിരുന്ന ജീവനക്കാരെയും വിട്ടുനല്‍കിയതായാണ് സൂചന. ഒത്തുതീര്‍പ്പിലെത്തുന്നതിനു തൊട്ടുമുമ്പ് സേനയും കൊള്ളക്കാരും തമ്മില്‍ വെടിവയ്പ് നടന്നിരുന്നു.

ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍നിന്നു എണ്ണയുമായി സൊമാലിയയിലെ മൊഗാദിഷുവിലേക്കു പോയ എരിസ് 13 എന്ന എണ്ണക്കപ്പലാണു കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്തത്. ഇതിനുശേഷം കൊള്ളക്കാര്‍ കപ്പല്‍ സൊമാലിയയിലെ അലുല തീരത്തു കൊണ്ടുവന്നതായി പൊലീസ് മേധാവി പറഞ്ഞിരുന്നു.

2012നു ശേഷം ആദ്യമായാണു സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഒരു എണ്ണ കപ്പല്‍ തട്ടിയെടുക്കുന്നത്.

Top