somali pirates hijack indian cargo ship

ദുബായ്: യമനില്‍ നിന്ന് ദുബായിലേക്ക് പോയ ഇന്ത്യന്‍ ചരക്കുകപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു.

അല്‍ കൗഷര്‍ എന്ന കപ്പലാണ് തട്ടിയെടുത്തത്. കപ്പലില്‍ 11 ജീവനക്കാരുണ്ടായിരുന്നു.

ഏപ്രില്‍ ഒന്നിനായിരുന്നു സംഭവം നടന്നത്. യമനിലെ അല്‍ മുക്കാല തുറമുഖത്തുനിന്ന് ദുബായിലേക്ക് പോകുകയായിരുന്നു കപ്പല്‍.മുംബൈ സ്വദേശികളാണ് കപ്പലിലെ ജീവനക്കാരെല്ലാം.

ആയുധധാരികളായ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരാണ് കപ്പല്‍ തട്ടിക്കൊണ്ടുപോയതെന്നാണ് ലഭിച്ച വിവരം. ഒരു ബോട്ട് കപ്പല്‍ ലക്ഷ്യമാക്കി വരുന്നതായി ക്യാപ്റ്റന്‍ ഉടമസ്ഥനെ അറിയിച്ചിരുന്നു.

ദുബായിലുള്ള ഉദ്യോഗസ്ഥരെ ക്യാപറ്റന്‍ വിവരമറിയിച്ചിരുന്നു. കപ്പല്‍ മോചിപ്പിക്കുന്നതിനായി ഉടമസ്ഥന്‍ കടല്‍ക്കൊള്ളള്ളക്കാരെ ബന്ധപ്പെടാന്‍ ശ്രമം നടത്തുന്നുണ്ട്.

മാര്‍ച്ചില്‍ സൊമാലിയന്‍ മത്സ്യബന്ധന ബോട്ട് ഉപയോഗിച്ച് ഒരു കപ്പലിനെ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചിരുന്നു.

Top