ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ഒടുവില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍. ജൂനിയര്‍ ഡോക്ടര്‍മാരുടെ തസ്തിക നിര്‍ണയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്‍എച്ച് എം ഡോക്ടര്‍മാരുടെ അതേ സേവന വ്യവസ്ഥകള്‍ ലഭിക്കും. ഇവരുടെ ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യാനും ഉത്തരവായി.

പ്രഖ്യാപിച്ച ശമ്പളം പോലും ഇതുവരെ നല്‍കാത്തതില്‍ സര്‍ക്കാരിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ ചൂഷണം നേരിടുകയാണെന്നും തസ്തികയും സേവന വ്യവസ്ഥകളും നിര്‍ണയിക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്.

Top