സ്മാര്‍ട്ടായി സെല്‍ഫിയെടുക്കാന്‍ മൂന്ന് സ്മാര്‍ട് ഫോണുകളുമായി സോളോ

ടെക്‌നോളജി പ്രേമികളായ ഇന്നത്തെ യുവ തലമുറയെ ലക്ഷ്യമിട്ട് പുതിയ സെല്‍ഫി കേന്ദ്രീകൃത സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു.

ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ സോളോയാണ് സെല്‍ഫിക്ക് പ്രാധാന്യം നല്‍കുന്ന മൂന്ന് സ്മാര്‍ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്‌.

എറ 3എക്‌സ്, എറ 2വി, എറ 3 എന്നിവയാണ് സോളോയുടെ പുതിയ മോഡലുകള്‍.

ഇതില്‍ എറ 3എക്‌സിന്റെ വില 7,499 രൂപയും എറ 2വിയുടെ വില 6,499 രൂപയും എറ 3 യുടെ വില 4,999 രൂപയുമാണ്. ഫ്‌ളിപ് കാര്‍ട്ടില്‍ മാത്രമായിരിക്കും ഫോണുകള്‍ ലഭ്യമാവുക.

സ്മാര്‍ട് ഫോണുകള്‍ക്കായുള്ള മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചു. വില്‍പ്പന ഒക്ടോബര്‍ 14 ന് ആരംഭിക്കും.

സോളോ എറ 3എക്‌സും സോളോ എറ 2 വിയും കറുപ്പ് നിറത്തിലായിരിക്കും എത്തുക. അതേസമയം സോളോ എറ 3 കറുപ്പ്, ചാര നിറങ്ങളില്‍ ലഭ്യമാകും.

താഴ്ന്ന പ്രകാശത്തിലും മികച്ച സെല്‍ഫി എടുക്കാന്‍ സഹായിക്കുന്ന മൂണ്‍ ലൈറ്റ് ഫ്രണ്ട് ഫ്‌ളാഷോട് കൂടിയാണ് മൂന്ന് ഹാന്‍ഡ്‌സെറ്റുകളും എത്തുന്നത്.

64ബിറ്റ് ക്വാഡ് കോര്‍ മീഡിയ ടെക് എംടി6737 പ്രോസസറും മാലി ടി720 ജിപിയുവുമാണ് മൂന്ന് സോളോ മോഡലുകളുടെയും സമാനമായ സവിശേഷത .

മൂന്ന് മോഡലുകളും 4ജി വോള്‍ട്ടി സപ്പോര്‍ട്ടോടു കൂടിയതാണ്.ഗോറില്ല ഗ്ലാസ്സ് 3 സുരക്ഷയോട് കൂടി 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ ആണ് എറ 3 എക്‌സിലേത്.

2.5ഡി കര്‍വ്ഡ് ഗ്ലാസ്സാണ് മുകളില്‍. 3ജിബി റാം , 16 ജിബി വരെ നീട്ടാവുന്ന ഇന്റേണല്‍ സ്റ്റോറേജ് , 3,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകള്‍.

സോളോ എറ 3എക്‌സില്‍ എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 13 എംപി പിന്‍ ക്യാമറയും മൂണ്‍ലൈറ്റ് ഫ്‌ളാഷോട് കൂടിയ 13 എംപി മുന്‍ ക്യാമറയും ഉണ്ട്‌.

സോളോ എറ 2വി 128X720 പിക്‌സല്‍ റെസലൂഷന്‍ ഉള്ള 5ഇഞ്ച് എച്ച് ഡിസ്‌പ്ലെയോട് കൂടിയാണ് എത്തുന്നത്. 3ജിബി റാം, 16ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

8എംപി പിന്‍ ക്യാമറയും, 13 എംപി മുന്‍ ക്യാമറയുമാണ് എറ 2വിയുടെ പ്രത്യേകത.ഫിംഗര്‍ പ്രിന്റ് സെന്‍സറും ഉള്‍പ്പെടുന്നു.സോളോ എറ 3 1ജിബി റാം, 8ജിബി ഡിഫോള്‍ട്ട് സ്‌റ്റോറേജ് , 2500 എംഎഎച്ച് ബാറ്ററി , 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ എന്നിവയോട് കൂടിയാണ് അവതരിപ്പിച്ചത്‌.

സെല്‍ഫി എടുക്കാനുള്ള എടുക്കാനുള്ള ഉപയോക്താക്കളുടെ ആഗ്രഹത്തിന് പ്രാധാന്യം നല്‍കി കൊണ്ട്‌ നല്ല സ്മാര്‍ട് ഫോണ്‍ അനുഭവം നല്‍കുന്നവയാണ്‌ പുതിയ എറ സീരീസ് സ്മാര്‍ട് ഫോണുകള്‍ എന്ന് സോളോയുടെ ബിസിനസ്സ് ഹെഡ് സുനില്‍ റെയ്‌ന പറഞ്ഞു.

Top