പ്രേക്ഷകർക്കിടയിൽ ആവേശമായി ശേഖര്‍; സോളോയുടെ പുതിയ ടീസര്‍ എത്തി

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് സോളോ.

സോളോയ്ക്കായുള്ള കാത്തിരിപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്റെ ആരാധകര്‍.

വ്യത്യസ്തമായ കഥകള്‍ ചേരുന്ന ഒരു ആന്തോളജി ചിത്രമായാണ് സോളോ ഒരുക്കിയിരിക്കുന്നത്.

നാല് വ്യത്യസ്ത വേഷങ്ങളിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്.

ഇപ്പോള്‍ മൂന്നാം കഥാപാത്രം ശേഖറിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ടീസര്‍ പുറത്തെത്തിയിരിക്കുകയാണ് .

ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന രുദ്ര എന്ന കഥാപാത്രത്തിന്റെയും ശിവ എന്ന കഥാപാത്രത്തിന്റെയും ടീസര്‍ നേരത്തെ പുറത്തെത്തിയിരുന്നു.

പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരിക്കുകയാണ് പുതിയ ടീസര്‍.

മുടി നീട്ടി വളര്‍ത്തിയ കിടിലന്‍ ഗെറ്റപ്പിലാണ് ശേഖര്‍ എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തുന്നത്. ധന്‍സികയാണ് നായികയായി എത്തുന്നത്.

Top