ഇസ്രായേലിലെ തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം; ദില്ലിയിലെ രാജ്യത്തിന്റെ എംബസി അടച്ചു

ദില്ലി : ദില്ലിയിലെ ഇസ്രായേൽ എംബസി അടച്ചു. ഇസ്രായേലിലെ തൊഴിലാളി സംഘടന നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് അടച്ചത്. ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനം മാറ്റാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കത്തിനെതിരെയാണ് ഇസ്രായേലിലെ ഏറ്റവും വലിയ തൊഴിലാളി സംഘടന സമരം നടത്തി വരുന്നത്. സർക്കാർ ഉദ്യോഗസ്ഥരോടും ഈ സമരത്തിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു.

Top