കേസുകളില്‍ ഉള്‍പ്പെട്ട സൈനിക ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്ന് ലഫ്റ്റനന്റ് ജനറല്‍

cherish

ഗുരുഗ്രാം: ഏതെങ്കിലും കേസുകളില്‍ സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സൈന്യം അഭയം നല്‍കില്ലെന്ന് വ്യക്തമാക്കി സൗത്ത്‌വെസ്റ്റേണ്‍ കമാന്‍ഡിന്റെ കമാന്‍ഡിംഗ് ചീഫ് ലഫ്.ജനറല്‍ ചെറിഷ് മത്‌സണ്‍. അത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതിനുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഹരിയാനയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ പ്രതി സൈനികനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ലഫ്റ്റനന്റ് ജനറല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. രാജസ്ഥാനില്‍ ജോലി ചെയ്യുന്ന സൈനിക ഉദ്യോഗസ്ഥനെതിരെ ഉടനെ തന്നെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു.

Top