മഞ്ഞക്കടലില്‍ ചൈനീസ് ആണവ അന്തര്‍വാഹിനി തകര്‍ന്ന് 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: മഞ്ഞക്കടലില്‍ ചൈനീസ് ആണവ അന്തര്‍വാഹിനി തകര്‍ന്ന് 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. യുകെയിലെ ഡെയ്ലി മെയില്‍ ആണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഇക്കാര്യം പുറത്തുവിട്ടത്.

ഓക്‌സിജന്‍ സിസ്റ്റത്തിലുണ്ടായ തകരാറാണ് അപകടത്തിന് കാരണം. പിഎല്‍എ നേവി സബ്മറീന്‍ 093-417 തകര്‍ന്ന് കേണല്‍ സു യങ് പെങ് ഉള്‍പ്പെടെയുള്ള സൈനികരാണ് മരിച്ചത്. ഓഗസ്റ്റ് 21ന് അപകടം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 22 ഓഫിസര്‍മാര്‍, 7 ഓഫിസര്‍ കേഡറ്റസ്, 9 പെറ്റി ഓഫിസര്‍മാര്‍, 17 സെയ്ലേഴ്‌സ് എന്നിങ്ങനെയാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്.

093 വിഭാഗത്തില്‍പെടുന്ന അന്തര്‍വാഹിനികള്‍ 15 വര്‍ഷമായി ൈചനീസ് സൈന്യത്തിന്റെ ഭാഗമായിട്ട്. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള നൂതന സാങ്കേതിക വിദ്യകളുള്ള അന്തര്‍വാഹിനിയാണിത്. 351 അടിനീളമുള്ള അന്തര്‍വാഹിനി കപ്പലുകളെ നശിപ്പിക്കാന്‍ ശേഷിയുള്ളതും നിശബ്ദമായി സഞ്ചരിക്കുന്നതുമാണ്.

Top