വെള്ളപ്പൊക്കത്തിലും പേമാരിയിലും അതിര്‍ത്തിയില്‍ കര്‍മ്മനിരതരായ സൈനികര്‍ ; ചിത്രങ്ങള്‍ വൈറല്‍

കൊല്‍ക്കത്ത: രാജ്യത്തെ വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും ജനജീവിതത്തെ വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു.

ഇതിനിടെ പ്രളയത്തോട് പടവെട്ടി ഡ്യൂട്ടിക്കിറങ്ങിയ സൈനികരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

army1

പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമാന്തരമായി ഒഴുക്കുന്ന പുനര്‍ബാബ നദി കരകവിഞ്ഞൊഴുകിയതോടെയാണ് അതിര്‍ത്തി പോസ്റ്റുകളിലെങ്ങും വെള്ളം കയറിയത്. എന്നാല്‍ ഇതിനെയൊന്നും വകവയ്ക്കാതെ അരയ്‌ക്കൊപ്പം പൊന്തിയ വെള്ളത്തിലിറങ്ങിയാണ് ബി.എസ്.എഫ് ജവാന്‍മാര്‍ ഇപ്പോള്‍ അതിര്‍ത്തി കാക്കുന്നത്.
army2
വെള്ളപ്പൊക്കവും പേമാരിയും തുടരുന്നതിനിടെ കര്‍മ്മനിരതരായ സൈനികരുടെ ചിത്രങ്ങള്‍ ബി.എസ്.എഫിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പുറത്തു വിട്ടത്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആയിരക്കണക്കിന് പേര്‍ ചിത്രം റീട്വീറ്റ് ചെയ്തു

ദിവസങ്ങളായി തുടരുന്ന പേമാരിയിലും പ്രളയത്തിലും ബീഹാര്‍, ഹിമാചല്‍പ്രദേശ്, അസം, എന്നീ സംസ്ഥാനങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.
army3
വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം പലയിടത്തും ആളുകള്‍ കുടുങ്ങി കിടക്കുകയാണ്. ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താനും ദുരിതബാധിര്‍ക്ക് സഹായമെത്തിക്കാനും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യോമസേനയുടെ സഹായം തേടിയിരുന്നു. അടിയന്തരസാഹചര്യം നേരിടുവാന്‍ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്.

Top